അങ്ങനെ ദോഹയിലെ ബ്ലോഗന്മാരെല്ലാം കൂടി ഒത്തുകൂടി. 2009 സെപ്റ്റംബര്‍ 21 തിങ്കളാഴ്ചയായിരുന്നു ദോഹയിലെ അല്‍-ബിദ്ദാ പാര്‍ക്കില്‍ വെച്ച് ആ മഹാസംഭവം നടന്നത്. വെള്ളിനക്ഷത്രമെന്ന ബ്ലോഗിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട യുവകവി മുഹമ്മദ് സഗീറിന്റെ ശ്രമഫലമായാണ് ഇത്തരമൊരു സംഗമമുണ്ടായത്. കൂടുതല്‍ വിശേഷങ്ങള്‍ ഉടന്‍ തന്നെ പ്രതീക്ഷിക്കുക.
ചിത്രങ്ങള്‍: ജുബിന്‍ ജേക്കബ്- മീഡിയാഗൈസ്
സ്ലൈഡ്ഷോ കാണാന്‍ ഇവിടെ ക്ലിക്കുക
ചിത്രങ്ങള്‍ വലുതായിക്കാണാന്‍ അവയില്‍ ഒന്നു ക്ലിക്ക് ചെയ്താല്‍ മതിയാകും
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍; ദോഹ ബ്ലോഗ് മീറ്റിന്റെ സൂത്രധാരനും സംഘാടകനും.
ബ്ലോത്രം പത്രാധിപര്‍ രാമചന്ദ്രന്‍ വെട്ടിക്കാട്ട്, സുനില്‍ (ശാരദനിലാവ്),മോഹനം, മുരളി നായര്‍ (പെയ്തൊഴിയാതെ) എന്നിവര്‍.
രാമചന്ദ്രന്‍, സുനില്‍,മോഹനം, മു രളി
കിരണ്‍സ്, ഗുല്‍സാര്‍, ശ്രദ്ധേയന്‍ (കരിനാക്ക്), ഹാരിസ് എടവന
മോഹനം, ശ്രദ്ധേയന്‍, ഗുല്‍സാര്‍, മു രളി, സുനില്‍
സഗീര്‍ സംസാരിക്കുന്നു. ഇരിക്കുന്നവരില്‍ ഇടത്ത് നിന്ന്, അസ്‌ലം (സ്മൈലി), ഇസ്മായില്‍, സുനില്‍, മുരളി,ഷെഫീഖ് (ശ്രദ്ധേയന്‍), രാമചന്ദ്രന്‍, കിരണ്‍സ്, ഹാരിസ് എടവന എന്നിവര്‍.
അല്‍-ബിദ്ദാ പാര്‍ക്കില്‍ നിന്നും ബ്ലോഗന്മാരെ സെക്യൂരിറ്റിക്കാര്‍ തുരത്തിയോടിച്ചപ്പോള്‍ (ബ്ലോഗേഴ്സാണ് ബ്ലോഗ് മീറ്റാണ് എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും അതിന്റെ പേരില്‍ വേറെ അടി കിട്ടുമെന്നായപ്പോള്‍ ഞങ്ങള്‍ വഴങ്ങി) കോര്‍ണീഷില്‍ അഭയം തേടിയിരിക്കുന്ന സീനാണ് മുകളില്‍ കാണുന്നത്.
മുകളിലെ ചിത്രത്തിലുള്ള കഥാപാത്രങ്ങള്‍ തന്നെയാണ് ഇതിലുമുള്ളത്.
അസ്‌ലം (സ്മൈലി)
മോഹനം
(ചെക്ക് പോസ്റ്റിന്റെ ബാരിയര്‍ പോലെ കയറ്റി വെച്ചിരിക്കുന്ന കാലിനെ ഉടമസ്ഥന്‍ തിരിച്ചറിയുക), ഇടത്തു നിന്ന് ഇസ്‌മയില്‍,മുരളി, ശ്രദ്ധേയന്‍, രാമചന്ദ്രന്‍, കിരണ്‍സ്, (ഇതിനിടയില്‍ മറഞ്ഞിരിക്കുന്നത് ഗുല്‍സാര്‍ ആണെന്നു കരുതുന്നു വിശ്വാസം രക്ഷിക്കട്ടെ).
മോഹനം തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും വിശദീകരിക്കുന്നു.
മോഹനം,'ഭാവി ബ്ലോഗറായ' സലിം, സുനില്‍, ഹാരിസ്
സുനില്‍, ഹാരിസ് എന്നിവരോടൊപ്പം സഗീര്‍
ഷെഫീഖ്, രാമചന്ദ്രന്‍, ഗുല്‍സാ ര്‍
ഇസ്‌മയില്‍,മുരളി
ഷെഫീഖ് എന്ന ശ്രദ്ധേയന്‍ അഥവാ കരിനാക്ക്
ഹാരിസ് എടവന
ബ്ലോത്രം പത്രാധിപര്‍ രാമചന്ദ്രന്‍ വെട്ടിക്കാട്ട്
ഗുല്‍സാ ര്‍
സുനില്‍ (ശാരദനിലാവ്)
മുരളി നായര്‍ (പെയ്തൊഴിയാതെ)
കിരണ്‍സ്
കഴിയുന്നത്ര വിവരങ്ങള്‍ ഇവിടെ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനിയും എന്തെങ്കിലും ചേര്‍ക്കാന്‍ വിട്ടു പോയിട്ടുണ്ടെങ്കില്‍ സദയം അറിയിക്കുക. (മാനഹാനി ഭയക്കുന്നവര്‍ അറിയിക്കേണ്ടതില്ല.)ഇങ്ങനെയൊരു ബ്ലോഗ് മീറ്റ് ആസൂത്രണം ചെയ്ത (അതിനു വല്യ ചെലവൊന്നുമില്ലെങ്കിലും) സഗീറിന് എന്റെ വക ഒരു സലാം. പച്ചവെള്ളം പോലും കുടിക്കാതെ ഒന്നുരണ്ടു മണിക്കൂര്‍ സഹബ്ലോഗന്മാരുടെ ഉപദ്രവങ്ങള്‍ സഹിച്ച് ക്ഷമയോടെ പങ്കെടുക്കുകയും ഈ മീറ്റ് ഒരു മെഗാഹിറ്റായില്ലെങ്കിലും (കന്നി മീറ്റല്ലേ..ഇത്രയൊക്കെ മതി) സൂപ്പര്‍ ഹിറ്റാക്കി മാറ്റിയ എല്ലാ നല്ല സുഹൃത്തുക്കളോടുമുള്ള നന്ദി ഇത്തരുണത്തില്‍ അറിയിച്ചു കൊള്ളുന്നു.
സസ്നേഹം..
ജുബിന്‍ ജേക്കബ്, മീഡിയാഗൈസ്
ദോഹാ ബ്ലോഗേഴ്സ് മീറ്റ് 2009 ന്റെ ഈ ഫോട്ടോ വിരുന്ന് അത്യുഗ്രന്‍
ReplyDeleteകിടിലന്‍ പടംസ്.....
ReplyDeleteസൂപ്പര്‍ ....
:)
ReplyDeleteഎല്ലാവരുടേയും പേര് കൊടുത്താല്‍ നല്ലതായിരുന്നു
ReplyDeleteആരൊക്കെയാണെന്നു വെയ്ക്ത്മാക്കാത്തതില്‍ ശക്തിയുക്തം പ്രതിക്ഷേധിക്കൂന്നു. :)
ReplyDeleteഎങ്കിലും സന്തോഷമുണ്ട്... :):)
അറിഞപോള്‍ താമസിച്ചു പഗെടുക്കുവാന്‍ കഴിഞില്ല താഴെ നിന്ന് രണ്ടാമത് അജു അല്ലെ ..........
ReplyDeleteനന്നായിട്ടുണ്ട്...
ReplyDeleteആശംസകള്‍!
ഇപ്പോഴാന്നു ലിൻക് കിട്ടിയത്
ReplyDeleteഅടികുറിപ്പ് അത്യവശ്യമായിരുന്നു
എന്നലും വളരെ നന്ന്നായിടിണ്ടു
ഏറ്റവും മുകളില്‍ ഇടത്ത് അറ്റം 'കാഞ്ചന്‍ ഗുപ്ത' സ്റ്റൈലില്‍ 'വേറിട്ട്' ഇരിക്കുന്നത് ബ്ലോത്രാധിപര്‍ വെട്ടിക്കാട്, ഏറ്റവും താഴെ പണ്ടാരത്തില്‍, തൊട്ടു മീതെ കിരണ്‍സ്...ഇത്രയും ഇതു താനല്ലയോ അത് എന്ന പോലെ മനസിലായത്...ബാക്കിയെല്ലാവരും അനോണീസ്..അല്യോ? പേരുകള്‍ ചേര്‍ക്കാത്തതു കൊണ്ട് ചോദിച്ചതാണേ... അടിച്ച്ഒടിച്ചുകളയരുത്
ReplyDeleteഎല്ലവരുടെയും പേരുകൾ കൂടി കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു..
ReplyDeleteആശംസകള്‍ നേരുന്നു-
ReplyDeleteജുബിന്‍ വളരെ നന്നായിട്ടുണ്ട് ... അഭിനന്ദനങ്ങള്‍ ... പിന്നെ ആ ക്യാമറയുമായിട്ടുള്ള തന്റെ ഫോട്ടോ കണ്ടിട്ട് ഒരു സന്തോഷ് കുളങ്ങര ലുക്ക് ...
ReplyDeleteഫോട്ടോയ്ക്ക് പേരുകള്‍ ചേര്‍ക്കുമ്പോള്‍ എന്റെ പേര് വെക്കല്ലേ മച്ചൂ
"ശാരദ" ഞാന്‍ എന്ന മരങ്ങോടന്‍ ആണെന്നറിഞാല്‍
പിന്നെ ആര് വന്നെന്റെ ബ്ലോഗ് വായിക്കും ..
എന്തായാലും ഇങ്ങനെയൊരു ഒത്തുചേരല്‍ നടത്തുന്നത് വളരെ നല്ലതാണ്...പ്രത്യേകിച്ച് പ്രവാസികള്‍ക്ക് നാടിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്താനുള്ള ഒരു വേദി ആയി ഇത് മാറും എന്നതില്‍ സംശയം ഇല്ല...എന്തായാലും ഇത് നടത്തിയവര്‍ക്ക് എല്ലാ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു...ഭാവിയിലും ഇത് പോലുള്ള കൂട്ടായ്മകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ...എന്തായാലും ഒരാശ്വാസം മാത്രം ചെറായി മീറ്റിലെ പോലുള്ള വിവാദങ്ങള്‍ ഒന്നും ഉണ്ടായില്ലല്ലോ...ഭാഗ്യം ...അല്ലെങ്കിലും പ്രവാസികള്‍ മാന്യന്മാരാ അല്ലെ?പ്രവാസികളെ?
ReplyDeleteപിന്നെ ഒരു കാര്യം മറന്നു പോയി...'പുട്ടടി 'ഒന്നും ഇല്ലാരുന്നോ?മീറ്റ് പോകുമ്പോള്‍ മറക്കാനാവാത്ത ഒരു സംഭവം ആണല്ലോ?ഹഹഹ
ReplyDeletekollam
ReplyDeleteജുബിന്‍,ശാരദ പറഞ്ഞത് വളരെ കറക്റ്റ് ഒരു 'സന്തോഷ് കുളങ്ങര ലുക്ക് 'ഉണ്ട് ഫോട്ടോയ്ക്ക്....
ReplyDeleteപിന്നെ ജിക്കൂസ് പറഞ്ഞപോലെ 'പുട്ടടി' യെ കുറിച്ചാണ് ഞാനും ആലോചിച്ചത്..
അടുത്ത പ്രാവശ്യം നമുക്ക് ഗംഭീര'പുട്ടടി' കൂടെ ആക്കാം അല്ലെ...
പിന്നെ എന്റെ പോസ്റ്റ് ഉണ്ട്...വായിക്കണം..
ദോഹ കടപ്പുറത്തെ ബ്ലോഗര്‍മാര്‍..
good keepp it up....
ReplyDeleteജൂബിനേ ഇത്രോം നല്ല ക്യാമറ ഒക്കെ കയ്യിലുണ്ടെന്നൊരു ഗ്ലൂ തന്നിരുന്നേൽ അല്‍പ്പം ചമഞ്ഞൊരുങ്ങിവരാർന്നു.നല്ല ചിത്രങ്ങൾ.
ReplyDeleteകൂട്ടുകാരാ ആരാ മനസിലായില്ലല്ല് :) ഒരു മെയിലക്കുമാ ?
നിര്‍ദ്ദേശങ്ങള്‍ക്കു നന്ദി. പരമാവധി വിവരങ്ങള്‍ ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തുടര്‍ന്നും എല്ലാവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. നന്ദി നമസ്കാരം.
ReplyDeleteകൂടുതല്‍ കൂടുതല്‍ ബ്ലോഗ് മീറ്റുകള്‍ നടക്കട്ടെ! സൗഹൃദം വളരട്ടെ! എല്ലാവര്ക്കും എന്റെ ആശംസകള്‍!
ReplyDeleteഅയല്‍ക്കാരുടെ ആശംസകള്‍!
ReplyDelete(ബഹറിന്‍ ബുലോകത്തിന്റെ തന്നേ...)
ആശംസകള്‍ to all
ReplyDeletesmilee.:) chaatal..:)
ആശംസകള്‍...കൂടുതല്‍ വിപുലമായ മീറ്റുകല്‍ക്കുള്ള ഒരു തുടക്കമാകട്ടെ ഇത്.
ReplyDeleteബൂലോക സൗഹൃദം വളരട്ടെ.പടങ്ങളും വിവരണവും നന്നായീട്ടോ..
ReplyDelete